മാർപാപ്പ വാക്സിൻ സ്വീകരിച്ചു

11:46 PM Jan 14, 2021 | Deepika.com
വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യും എ​​​മ​​​രി​​​റ്റ​​​സ് മാ​​​ർ​​​പാ​​​പ്പ ബെ​​​ന​​​ഡി​​​ക്ട് പ​​​തി​​​നാ​​​റാ​​​മ​​​നും കോ​​​വി​​​ഡ് വാ​​​ക്സി​​​ന്‍റെ ആ​​​ദ്യ ഡോ​​​സ് സ്വീ​​​ക​​​രി​​​ച്ച​​​താ​​​യി വ​​​ത്തി​​​ക്കാ​​​ൻ പ്ര​​​സ് ഓ​​​ഫീ​​​സ് മേ​​​ധാ​​​വി മ​​​ത്തെ​​​യോ ബ്രൂ​​​ണി അ​​​റി​​​യി​​​ച്ചു.

ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണു വ​​​ത്തി​​​ക്കാ​​​നി​​​ൽ വാ​​​ക്സി​​​നേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ച​​​ത്. ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യ്ക്ക് 84ഉം ​​​ബെ​​​ന​​​ഡി​​​ക്ട് പ​​​തി​​​നാ​​​റാ​​​മ​​​ന് 93ഉം ​​​വ​​​യ​​​സു​​​ണ്ട്.

ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഞാ​​​യ​​​റാ​​​ഴ്ച ഇ​​​റ്റാ​​​ലി​​​യ​​​ൻ ചാ​​​ന​​​ലി​​​നു ന​​​ല്കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ, എ​​​ല്ലാ​​​വ​​​രെ യും വാ​​​ക്സി​​​ൻ സ്വീ​​​ക​​​രി​​​ക്കാ​​​ൻ ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​രു​​​ന്നു. സ്വ​​​ന്തം ജീ​​​വി​​​ത​​​വും മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ ജീ​​​വി​​​ത​​​വും വ​​​ച്ചു ചൂ​​​തു​​​ക​​​ളി​​​ക്ക​​​രു​​​തെ​​​ന്നും വാ​​​ക്സി​​​ൻ സ്വീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള ധാ​​​ർ​​​മി​​​ക ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം എ​​​ല്ലാ​​​വ​​​ർ​​​ക്കു​​​മു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യ്ക്ക് 21 വ​യ​സു​ള്ള​പ്പോ​ൾ അ​സു​ഖം​മൂ​ലം ഒ​രു ശ്വാ​സ​കോ​ശം നീ​ക്കം ചെ​യ്തി​രു​ന്നു.