സ്വര്‍ണവില കുറഞ്ഞു
11:46 PM Jan 14, 2021 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,575 രൂപയും പവന് 36,600 രൂപയുമായി. കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന വിലയാണ് ഇന്നലെ ഇടിഞ്ഞത്. പുതുവര്‍ഷാരംഭത്തില്‍ പവന് 37,440 രൂപയായിരുന്നു. അവിടെനിന്ന് ഇതുവരെ 840 രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്.