കൊച്ചി: കഴിഞ്ഞ വര്‍ഷം ലക്ഷ്യമിട്ട 500 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് അസറ്റ് ഹോംസ്. ഇതോടെ കേരളത്തിലെ ബില്‍ഡര്‍മാര്‍ക്ക് ഇതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും ഉയര്‍ന്ന ക്രിസില്‍ റേറ്റിംഗായ ഡിഎ2 പ്ലസും നിലനിര്‍ത്തിയതായി ഭാരവാഹികള്‍ അറിയിച്ചു.
പുതിയ പദ്ധതികളുടെ ഭാഗമായി സ്റ്റുഡന്റ് ഹൗസിംഗ്, സീനിയര്‍ ലിവിംഗ്, അഫോഡബ്ള്‍ ഹൗസിംഗ് എന്നീ മൂന്നു പുതിയ മേഖലകളിലേക്കു കൂടി അസറ്റ് ഹോംസ് പ്രവേശിക്കുമെന്നും ഈ വര്‍ഷം നാലു പദ്ധതികള്‍ കൂടി നിര്‍മാണം പൂര്‍ത്തീകരിക്കുകയും 12 പുതിയ പദ്ധതികളുടെ നിര്‍മാണം ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
2020 ല്‍ ഉപയോക്താക്കള്‍ക്കു നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ പാലിക്കാനായെന്നു അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി. സുനില്‍ കുമാര്‍ പറഞ്ഞു. ഏഴു ഭവന പദ്ധതികളിലും രണ്ടു വാണിജ്യ പദ്ധതികളിലുമായി മൊത്തം 11 ലക്ഷം ചതുരശ്ര അടി വരുന്ന അഞ്ഞൂറിലേറെ അപ്പാര്‍ട്ടുമെന്റുകളും വില്ലകളും ഷോറൂമുകളും ഓഫീസുകളുമാണു കമ്പനി നിര്‍മാണം പൂര്‍ത്തിയാക്കിയത്.
12 പുതിയ ഭവന പദ്ധതികളുടെ നിര്‍മാണവും ഈ വര്‍ഷം ആരംഭിക്കും.
500 ഭവനങ്ങൾ പൂര്‍ത്തീകരിച്ച് അസറ്റ് ഹോംസ്
12:00 AM Jan 14, 2021 | Deepika.com