കൊച്ചി: എംഎസ്എംഇ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എംഎസ്എംഇ അവാര്‍ഡ് കള്ളിയത്ത് ടിഎംടി ബാര്‍ കരസ്ഥമാക്കി. ഉയര്‍ന്ന നിലവാരവും ഉല്‍പ്പന്ന ഗുണമേന്മയും വ്യവസായ നിലവാരവും പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്ക് ദേശീയ തലത്തില്‍ നല്കപ്പെടുന്നതാണ് അവാര്‍ഡ്.
എല്‍പിജി സിലിണ്ടര്‍, കവര്‍ ബ്ലോക്കുകള്‍, ഫ്ളോറിംഗ് ആന്‍ഡ് സാനിറ്ററി, ആരോഗ്യമേഖല തുടങ്ങി വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന കള്ളിയത്ത് ഗ്രൂപ്പിന് കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും വിതരണ ശൃംഖലയുണ്ട്.
ഉന്നത നിലവാരമുള്ള ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചതിനുള്ളഅംഗീകാരമാണ് ലഭി ച്ചിരിക്കുന്നതെന്ന് കള്ളിയത്ത് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ കള്ളിയത്ത് പറഞ്ഞു. അതിനൂതന സാങ്കേതിക വിദ്യകളും ക്വാളിറ്റി ചെക്കിംഗ് സംവിധാനവും നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ദിര്‍ഷാ മുഹമ്മദ് കള്ളിയത്ത് പറഞ്ഞു.
കള്ളിയത്ത് ടിഎംടിക്ക് ദേശീയ അംഗീകാരം
12:00 AM Jan 14, 2021 | Deepika.com