വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യുട്യൂബ് ചാനൽ ഒരാഴ്ചത്തേക്കു സസ്പെൻഡ് ചെയ്തു. ഡൊണാൾഡ് ജെ. ട്രംപ് എന്ന ചാനലിൽ 12ന് അപ്ലോഡ് ചെയ്ത വീഡിയോ അക്രമത്തിനു പ്രേരണ നല്കുന്നു എന്ന കാരണത്താൽ ഡിലീറ്റ് ചെയ്തു.
കാപ്പിറ്റോൾ കലാപത്തിനു പിന്നാലെ ഫേസ്ബുക്കും ട്വിറ്ററും നിശ്ചിത കാലയളവിലേക്കു ട്രംപിന്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ്.
ട്രംപിന്റെ യുട്യൂബ് ചാനൽ സസ്പെൻഡ് ചെയ്തു
12:00 AM Jan 14, 2021 | Deepika.com