കൊച്ചി: ഇന്ത്യക്കാരെ ഒന്നിച്ചു നിര്‍ത്തി വികസനത്തിനുള്ള സാധ്യതകളുണ്ടാക്കിയെടുക്കാനായാല് ചൈനയെപ്പോലെ നമുക്കും സാമ്പത്തിക മുന്നേറ്റം നേടാനാവുമെന്ന് നെതര്‍ലാന്‍ഡ് സിലെ മുന്‍ അംബാസഡര്‍ വേണു രാജാമണി. കേരള മാനേജ്മെന്റ് അസോസിയേഷന്റെ ലീഡര്‍ ടോക്സ് ലക്ചര്‍ സീരിസില്‍, "ഇന്ത്യയുടെ ദൂതനായി ലോകത്തില്‍ അടയാളം തീര്‍ത്തപ്പോള്‍’ എന്ന വിഷത്തിലുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനക്കാരെ പോലെ ഇന്ത്യക്കാരും കഠിനാധ്വാനികളായതിനാല്‍ മുന്നേറാനുള്ള എല്ലാ സാധ്യതകളും നമുക്കുമുണ്ട്. ഇന്ത്യയുടെയും ചൈനയുടെയും ആധുനിക രാഷ്ട്രീയവും സാമ്പത്തികവുമായ ചരിത്രം വ്യത്യസ്തമാണ്. മുതലാളിത്വത്തിന്റെയും സോഷ്യലിസത്തിന്റെയും നേട്ടങ്ങള്‍ക്കു ചൈനയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യക്ക് ഇവ രണ്ടിന്റെയും കുറവുകളാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കെഎംഎ പ്രസിഡന്റ് ആര്. മാധവ് ചന്ദ്രന് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്മാന് എസ്.ആര്. നായര്‍, കെഎംഎ വൈസ് പ്രസിഡന്റ് എ. ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
ഇന്ത്യക്കും സാമ്പത്തിക മുന്നേറ്റമുണ്ടാകും: വേണു രാജാമണി
11:54 PM Jan 12, 2021 | Deepika.com