കൊച്ചി: എല്‍.കെ. പ്രൊഡക്ഷന്‍സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ രാജേഷ് പുത്തന്‍പുരയില്‍ സംവിധാനം ചെയ്ത മെയ്ഡ് ഇന്‍ എന്ന ഷോര്‍ട്ട് ഫിലിമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.
കലൂര്‍ ഗോകുലം പാര്‍ക്ക് ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സംവിധായകരായ എം.ഡി. സുകുമാരന്‍, മെക്കാര്‍ട്ടിന്‍ എന്നിവര്‍ ചേര്‍ന്നാണു പോസ്റ്റര്‍ പുറത്തിറക്കിയത്. നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍, തിരക്കഥാകൃത്തും സംവിധായകനുമായ സഹീര്‍ അബ്ബാസ്, നടി ആര്‍ദ്ര എന്നിവര്‍ പങ്കെടുത്തു.
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
11:54 PM Jan 12, 2021 | Deepika.com