ദുബായ്: ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്റ്റലേറ്റ് പ്രവാസി ഭാരതീയദിനം ആചരിച്ചു. ഗൾഫ് കോ-ഒാർഡിനേഷൻ മീറ്റിംഗിൽ ഡയറക്ടർ ഫാ. ടെജി പുതുവീട്ടിൽക്കളം അധ്യക്ഷത വഹിച്ചു. "ആത്മനിർഭർ ഭാരതിനെ പ്രോത്സാഹിപ്പിക്കുക’ എന്ന പ്രവാസി ഭാരതീയ കണ്വൻഷൻ 2021ന്റെ പ്രമേയത്തോടു ചേർന്നുനിന്നു പ്രവാസി അപ്പോസ്തലേറ്റ് തദ്ദേശീയമായ ഉത്പന്നങ്ങൾ നിർമിക്കാനും വിപണിയിലെത്തിക്കാനുമുള്ള പരിശ്രമങ്ങൾ തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പ്രസംഗിച്ചു.
ജേക്കബ് കുഞ്ചെറിയ, മാത്യുനെല്ലുവേലിൽ, മനോജ് അലക്സ്, രാജേഷ് കൂത്രപ്പള്ളിൽ, ജോ കാവാലം, ഷെവലിയാർ സിബി വാണിയപ്പുരക്കൽ, തങ്കച്ചൻ പൊന്മാങ്കൽ അലക്സ് എന്നിവർ പ്രസംഗിച്ചു. എല്ലാവർഷവും ജനുവരി ഒന്പതിനു പ്രവാസി ഭാരതീയദിനം പ്രത്യേകാഘോഷങ്ങളോടു കൂടി ആചരിക്കുവാനും യോഗം തീരുമാനിച്ചു. പ്രവാസക്ഷേമ പദ്ധതികൾ പ്രവാസികളിലേക്കു എത്തിച്ചേരുവാനും ക്ഷേമപദ്ധതികളുടെ പേരിൽ കബളിക്കപ്പെടാതിരിക്കുവാനും പ്രവാസി അപ്പോസ്റ്റലേറ്റ് സഹായങ്ങൾ നൽകി വരുന്നു.
പ്രവാസി ഭാരതീയദിനം ആചരിച്ചു
11:15 PM Jan 12, 2021 | Deepika.com