ന്യൂയോർക്ക്: ഇന്ത്യൻ-അമേരിക്കൻ നോവലിസ്റ്റ് വേദ് മേത്ത(86) അന്തരിച്ചു. ശനിയാഴ്ച അമേരിക്കയിലെ വസതിയിലായിരുന്നു അന്ത്യം. മെനിഞ്ചൈറ്റിസ് മൂലം മൂന്നാം വയസിൽ കാഴ്ച നഷ്ടമായ വേദ് മേത്തയ്ക്ക് ലോകപ്രസിദ്ധ എഴുത്തുകാരനാകാൻ അന്ധത തടസമായില്ല.
1934ൽ ലാഹോറിലെ പഞ്ചാബി കുടുംബത്തിലാണ് ഇദ്ദേഹത്തിന്റെ ജനനം. 15-ാം വയസിൽ അമേരിക്കയിലെത്തിയ മേത്ത അർക്കൻസാസ് സ്കൂൾ ഫോർ ദ ബ്ലൈൻഡിൽ ചേർന്നു. പൊമോണ കോളജിലും ഓക്സ്ഫഡ് സർവകലാശാലയിലുമായി പഠനം പൂർത്തിയാക്കിയ മേത്ത 26-ാം വയസിൽ ന്യൂയോർക്കർ മാഗസിനിൽ ജോലിക്കു ചേർന്നു.
33 വർഷം ന്യൂയോർക്കറിൽ ജോലി ചെയ്തു. 27 പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. വാക്കിംഗ് ദി ഇന്ത്യൻ സ്ട്രീറ്റ്സ് (1960), പോർട്രയിറ്റ് ഓഫ് ഇന്ത്യ (1970), മഹാത്മാ ഗാന്ധി ആൻഡ് ഹിസ് അപ്പോസെൽസ് (1977) എന്നിവയാണു പ്രമുഖ കൃതികൾ.
ഇന്ത്യൻ-അമേരിക്കൻ നോവലിസ്റ്റ് വേദ് മേത്ത അന്തരിച്ചു
12:00 AM Jan 12, 2021 | Deepika.com