വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ഡോക്ടർ ഡോ. ഫബ്രീസിയോ സൊക്കോർസി(78) കോവിഡ് ബാധിച്ചു മരിച്ചു. 2015 മുതൽ മാർപാപ്പയുടെ ഡോക്ടറാണ് സൊക്കോർസി.
മാർപാപ്പയുമായി സന്പർക്കമുണ്ടായിരുന്നോ എന്നു വ്യക്തമാക്കിയിട്ടില്ല.
അർബുദരോഗിയായ സൊക്കോർസിയെ ഡിസംബർ 26നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്തയാഴ്ച കോവിഡ് വാക്സിൻ സ്വീകരിക്കുമെന്നു മാർപാപ്പ ശനിയാഴ്ച അറിയിച്ചിരുന്നു.
മാർപാപ്പയുടെ ഡോക്ടർ കോവിഡ് ബാധിച്ചു മരിച്ചു
12:00 AM Jan 12, 2021 | Deepika.com