സ്ത്രീകൾക്കു ദേവാലയ ശുശ്രൂഷയിൽ കൂടുതൽ പങ്കാളിത്തം

12:00 AM Jan 12, 2021 | Deepika.com
വ​ത്തി​ക്കാ​ൻ സി​റ്റി: ദേ​വാ​ല​യ മ​ദ്ബ​ഹാ​യി​ൽ ശു​ശ്രൂ​ഷി​ക്കാ​നും തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കി​ടെ വി​ശു​ദ്ധ​ഗ്ര​ന്ഥ വാ​യ​ന​ക​ൾ ന​ട​ത്താ​നും സ്ത്രീ​ക​ൾ​ക്ക് അ​നു​വാ​ദം ന​ൽ​കി​ക്കൊ​ണ്ട് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. “സ്പി​രി​ത്തൂ​സ് ദോ​മി​നി’’ എ​ന്ന പേ​രു​ള്ള ഈ ​ഉ​ത്ത​ര​വ് ല​ത്തീ​ൻ സ​ഭാ ​നി​യ​മ​ത്തി​ന്‍റെ കാ​നോ​നാ 230, ഖ​ണ്ഡി​ക 1 ഭേ​ദ​ഗ​തി ചെ​യ്തു​കൊ​ണ്ടാ​ണ് പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന​ത്.

അ​ൾ​ത്താ​ര ശു​ശ്രൂ​ഷ​ക​രാ​യി പാ​ശ്ചാ​ത്യ ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ സ്ത്രീ​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​വ​ർ​ക്ക് ച​ട്ട​പ്ര​കാ​രം ഈ ​ശു​ശ്രൂ​ഷ​ക​ൾ ഏ​ല്പി​ച്ചു​ന​ല്കു​വാ​നു​ള്ള വ്യ​വ​സ്ഥ​ക​ൾ നി​ല​വി​ൽ​ വ​രി​ക​യാ​ണ്. 1972-ൽ ​വി​ശു​ദ്ധ പോ​ൾ ആ​റാ​മ​ൻ പാ​പ്പാ ഈ ​ശു​ശ്രൂ​ഷ​ക​ളെ പൗ​രോ​ഹി​ത്യ​പ​ദ​വി​ക്കു പ്രാ​രം​ഭ​മാ​യു​ള്ള ചെ​റു​പ​ട്ട​ങ്ങ​ളാ​യി പ​രി​ഗ​ണി​ക്കു​ന്ന​തു നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു. അ​തു​കൊ​ണ്ട് പു​തി​യ ഭേ​ദ​ഗ​തി​ക​ളെ സ്ത്രീ​ക​ളു​ടെ പൗ​രോ​ഹി​ത്യ​പ​ദ​വി​യി​ലേ​ക്കു​ള്ള ചു​വ​ടു​വ​യ്പാ​യി കാ​ണേ​ണ്ട​തി​ല്ല.

അൾത്താര, വചന ​ശു​ശ്രൂ​ഷ​ക​ൾ ചെ​യ്യാ​ൻ ല​ത്തീ​ൻ സ​ഭ​യി​ലെ അ​ല്മാ​യ സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും തു​ല്യ അ​വ​സ​രം കൈ​വ​ന്നി​രി​ക്കു​ക​യാ​ണ്.