ഇന്ത്യയിൽ ജനിച്ച പാക് കവി നസീർ ടുറാബി അന്തരിച്ചു
12:00 AM Jan 12, 2021 | Deepika.com
കറാച്ചി: ഇന്ത്യയിൽ ജനിച്ച വിഖ്യാത പാക് ഉറുദു കവി നസീർ ടുറാബി(75) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ഹൈദരാബാദിൽ 1945 ജൂൺ 15നാണ് ടുറാബി ജനിച്ചത്. ഇദ്ദേഹത്തിന്റെ പിതാവ് അല്ലാമ റഷീദ് ടുറാബി പ്രമുഖ മതപണ്ഡിതനായിരുന്നു. വിഭജനത്തെത്തുടർന്നാണ് അദ്ദേഹവും കുടുംബവും പാക്കിസ്ഥാനിലേക്കു പോയത്.