അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ല: മന്ത്രി എം.എം. മണി
12:00 AM Jan 12, 2021 | Deepika.com
തിരുവനന്തപുരം : അതിരപ്പള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നു മന്ത്രി എം.എം. മണി. വൈദ്യുതിമന്ത്രി എന്ന നിലയിൽ പദ്ധതി നടത്തണം എന്നുതന്നെയാണു തന്റെ അഭിപ്രായം. എന്നാൽ ശക്തമായ എതിർപ്പുണ്ട്. ഇടുക്കിയിൽ രണ്ടാം നിലയത്തിന്റെ പഠനം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.