പ്രവാസികൾ പരസ്പരം സഹായിക്കുന്നവരാകണം: ബിഷപ് ഡോ. ജോസഫ് കരിയിൽ

12:22 AM Jan 11, 2021 | Deepika.com
ദു​​ബാ​​യ്: പ്ര​​വാ​​സി​​ക​​ൾ പ​​ര​​സ്പ​​രം സ​ഹാ​യി​ക്കു​ന്ന​വ​രാ​ക​ണ​മെ​ന്ന് കെ​​ആ​​ർ​​എ​​ൽ​​സി​​ബി​​സി പ്ര​​സി​​ഡ​​ന്‍റ് ബി​​ഷ​​പ് ഡോ. ​​ജോ​​സ​​ഫ് ക​​രി​​യി​​ൽ. കെ​​ആ​​ർ​​എ​​ൽ​​സി​​സി​​യു​​ടെ ലാ​​റ്റി​​ൻ ഡേ ​​ഓ​​ണ്‍​ലൈ​​ൻ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബി​​ഷ​​പ്.

പ്ര​​വാ​​സ​​ത്തി​​ലും സ​​ഹോ​​ദ​​ര​​ന്‍റെ കാ​​വ​​ലാ​​ളാ​​കു​​ക എ​​ന്ന​താ​യി​​രു​​ന്നു സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ചി​​ന്താ​​വി​​ഷ​​യം. ബി​​ഷ​​പ് പോ​​ൾ ഹി​​ൻ​​ഡ​​ർ ആ​​ശം​​സ​ അ​​ർ​പ്പി​ച്ചു. പ്രൊ​​ക്ല​​മേ​​ഷ​​ൻ ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ബി​​ഷ​​പ് ഡോ. ​​സെ​​ൽ​​വി​​സ്റ്റ​​ർ പൊ​​ന്നു​​മു​​ത്ത​​ൻ ദി​​വ്യ​​ബ​​ലി അ​​ർ​​പ്പി​​ച്ചു.

ആ​ർ​ച്ച്ബി​ഷ​പ് ഡോ.​​ സു​​സെ​​പാ​​ക്യം, കെ​​ആ​​ർ​​എ​​ൽ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഫാ. ​​തോ​​മ​​സ് ത​​റ​​യി​​ൽ, കെ​​ആ​​ർ​​എ​​ൽ​​സി​​സി വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഷാ​​ജി ജോ​​സ്, ദു​​ബാ​​യ് ഇ​​ട​​വ​​ക വി​​കാ​​രി ഫാ. ​​ലെ​​നി, ദു​​ബാ​​യ് മ​​ല​​യാ​​ളി സ​​മൂ​​ഹ​​ത്തി​​ന്‍റെ ചാ​​പ്ലി​​ൻ ഫാ. ​​അ​​ല​​ക്സ് വാ​​ച്ചാ​​പ​​റ​​ന്പി​​ൽ, ദു​​ബാ​​യ് പാ​​രി​​ഷ് കൗ​​ണ്‍​സി​​ൽ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് മാ​​ത്യു തോ​​മ​​സ്, കെ​എ​ൽ​​​സി​​എ സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഷെ​​റി ജെ. ​​തോ​​മ​​സ്, കെ​എ​ൽ​​സി​​ഡ​​ബ്ള്യു​​എ പ്ര​​സി​​ഡ​​ന്‍റ് ജെ​​യി​​ൻ അ​​ൻ​​സി​​ൽ ഫ്രാ​​ൻ​​സി​​സ്, ലി​​ഡാ ജേ​​ക്ക​​ബ് തു​​ട​​ങ്ങി നി​​ര​​വ​​ധി പ്ര​​മു​​ഖ​​ർ പ്ര​​സം​​ഗി​​ച്ചു. വി​വി​ധ എ​​മി​​റേ​​റ്റു​​ക​​ളി​​ൽ​നി​​ന്നു​​ള്ള​​വ​​ർ അ​​വ​​ത​​രി​​പ്പി​​ച്ച ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളു​മു​ണ്ടാ​യി​രു​ന്നു.