കർഷക സമരം: ബ്രിട്ടീഷ് എംപിമാരുടെ കത്ത്
12:08 AM Jan 11, 2021 | Deepika.com
ലണ്ടൻ: ഇന്ത്യയിലെ കർഷക സമരത്തിൽ ആശങ്ക രേഖപ്പെടുത്തി എംപിമാരും പ്രഭുക്കൻമാരും ഉൾപ്പെടെ 100 പേർ ഒപ്പിട്ട കത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനു കൈമാറി. സമരത്തിൽ ബ്രിട്ടീഷ് ജനപ്രതിനിധികൾക്കുള്ള ആശങ്ക ഇന്ത്യൻ പ്രധാനമന്ത്രിയെ അറിയിക്കണെന്നാണ് കത്തിലെ ആവശ്യം.