ഹാരിയും മേഗനും സമൂഹമാധ്യമങ്ങൾ ഉപേക്ഷിക്കുന്നു
12:05 AM Jan 11, 2021 | Deepika.com
ലണ്ടൻ: ഹാരി രാജകുമാരനും ഭാര്യ മേഗനും സമൂഹമാധ്യമങ്ങൾ ഉപേക്ഷിക്കുന്നതായി റിപ്പോർട്ട്. രാജകീയ ഉത്തരവാദിത്വങ്ങളിൽനിന്ന് വിട്ട് ഒരു വയസുള്ള മകൻ ആർച്ചിക്കൊപ്പം ബ്രിട്ടനു പുറത്ത് ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഇരുവരും ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങൾ ഉപേക്ഷിക്കുന്നതായി ദ സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു. മേഗന്റെ രാജ്യമായ അമേരിക്കയിൽ തുടരുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നും റിപ്പോർട്ടുണ്ട്.