തിരുവനന്തപുരം: പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ കാനറാ ബാങ്ക്, സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് എന്നിവരുടെ സഹകരണത്തോടെ വായ്പാ നിർണയ ക്യാമ്പും സംരംഭകത്വ പരിശീലനവും നൽകുന്നു.
13ന് രാവിലെ 10ന് കാഞ്ഞങ്ങാട് വ്യാപാരഭവനിലും 14 ന് തലശേരി മുൻസിപ്പൽ ടൗൺ ഹാളിലും 20ന് രാവിലെ പേരാമ്പ്ര, ചേമ്പ്ര റോഡിലെ സുരഭി അവന്യൂ ഓഡിറ്റോറിയത്തിലും 27ന് തിരൂർ മുനിസിപ്പൽ ടൗൺ ഹാളിലും 28ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിലും രാവിലെ 10 മുതൽ ക്യാമ്പ് സംഘടിപ്പിക്കും.
വിവരങ്ങൾക്കു സി.എം.ഡി യുടെ സഹായ കേന്ദ്രം (8590602802) നമ്പറിലും, നോർക്ക റൂട്സിന്റെ ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കാൾ സേവനം), കോഴിക്കോട് 04952304882/2304885, മലപ്പുറം 0483 27 329 22, കണ്ണൂർ 0497 2765310 കാസർകോഡ് 0499 4257827 എന്നീ നമ്പറുകളിലും ലഭിക്കും.
പ്രവാസികൾക്ക് 30 ലക്ഷം രൂപ വരെ വായ്പ, നാലു ജില്ലകളിൽ വായ്പാ ക്യാമ്പ്
12:00 AM Jan 07, 2021 | Deepika.com