മുംബൈ: ഇന്ത്യൻ ഇ-പേമെന്റ് വിപണിയിൽ കൂടുതൽ സജീവമാകാനൊരുങ്ങി ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോം ആയ വാട്സ്ആപ്പ്.
കഴിഞ്ഞവർഷം നവംബറിൽ പ്രവർത്തനാനുമതി ലഭിച്ച് വാട്സ്ആപ്പ് പേമെന്റ് സർവീസ് കൂടുതൽ ആളുകളിലേക്കെത്തിക്കുന്നതും സർവീസിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തുന്നതുമടക്കമുള്ള കാര്യങ്ങളാണ് കന്പനി പരിഗണിക്കുന്നത്. നിലവിൽ 200 ലക്ഷം ആളുകൾക്കാണ് വാട്സ്ആപ്പിന്റെ പേമെന്റ് സേവനം രാജ്യത്ത് ലഭ്യമായിട്ടുള്ളത്.എസ്ബിഎെ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ബാങ്കുകളുമായി സഹകരിച്ചാണ് ഇതിന്റെ പ്രവർത്തനം.
വാട്സ്ആപ്പിലെ ഓപ്ഷൻ മെനുവിൽനിന്നാണ് പേമെന്റ് ഫീച്ചർ തെരഞ്ഞെടുക്കേണ്ടത്. വാട്സ്ആപ്പ് പേമെന്റ് കൂടുതൽ സജീവമാക്കുമെന്ന് ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പേമെന്റ് ഫീച്ചർ കൂടുതൽ സജീവമാക്കാൻ വാട്സ്ആപ്പ്
01:13 AM Jan 06, 2021 | Deepika.com