സ്വര്‍ണവില വീണ്ടും കൂടി
01:13 AM Jan 06, 2021 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണു ഇന്നലെ വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 4,800 രൂപയും പവന് 38,400 രൂപയുമായി. തിങ്കളാഴ്ച രണ്ടു തവണയായി ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വര്‍ധിച്ചിരുന്നു.