മുംബൈ: ഡിജിറ്റൽ ഇൻഷ്വറൻസ് രംഗത്തെ മുൻനിരക്കാരായ റിന്യൂ ബൈ, സാന്നിധ്യം ശക്തമാക്കും. രണ്ടുവർഷത്തിനുള്ളിൽ ആയിരം ജില്ലകളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. നിലവിൽ 600 ജില്ലകളിലുള്ള ഇടപാടുകാരുടെ എണ്ണം 20 ലക്ഷത്തിൽനിന്നു മുപ്പതു കോടിയാക്കി ഉയർത്തും.
ഇൻഷ്വറൻസ് ഡിജിറ്റലായി ലഭ്യമാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കാൻ കമ്പനി രണ്ടു പ്രചാരണ ചിത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ രണ്ടു ലഘുചിത്രങ്ങൾ ഉൾപ്പെടുന്നു. യൂട്യൂബിൽ ഈ ചിത്രങ്ങൾ 30 കോടി ജനങ്ങളാണു വീക്ഷിച്ചത്. ഇൻഷ്വറൻസ് ഉത്പന്നങ്ങളെപ്പറ്റി ഉപഭോക്താവിനു ലളിതമായി മനസിലാക്കാൻ ഇതു സഹായകമാണെന്നു റിന്യൂ ബൈ സ്ഥാപകനും സിഇഒയുമായ ബാലചന്ദ്രൻ ശേഖർ പറഞ്ഞു. മോട്ടോർ ഇൻഷ്വറൻസ്, ആരോഗ്യ ഇൻഷ്വറൻസ്, ലൈഫ് ഇൻഷ്വറൻസ് എന്നീ മേഖലകളിലാണ് പ്രവർത്തനമെന്നു കമ്പനി ചീഫ് മാർക്കറ്റിംഗ് ഓഫീസർ ദേവേഷ് ജോഷി പറഞ്ഞു. മുപ്പത്തയ്യായിരത്തോളം ഇൻഷഷ്വറൻസ് പാർട്ണർമാരാണ് കമ്പനിക്കുള്ളത്.
റിന്യൂ ബൈ ഇൻഷ്വറൻസ് ആയിരം ജില്ലകളിലേക്ക്
12:15 AM Jan 05, 2021 | Deepika.com