മലയാളിക്ക് ­അയർലൻഡിൽ ഹോസ്പിറ്റൽ മാനേജർ ഓഫ് ദി ഇയർ പുരസ്കാരം

11:08 PM Dec 03, 2020 | Deepika.com
ഡ​​​ബ്‌​​​ളി​​​ൻ: അ​​​യ​​​ര്‍​ല​​​ന്‍​ഡി​​​ല്‍ . ആ​​​രോ​​​ഗ്യ മേ​​​ഖ​​​ല​​​യി​​​ലെ ഉ​​​ന്ന​​​ത പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ ഹോ​​​സ്പി​​​റ്റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ഓ​​​ഫ് ദി ​​​ഇ​​​യ​​​ര്‍ അ​​​വാ​​​ര്‍​ഡി​​​നു മ​​​ല​​​യാ​​​ളി​​​യാ​​​യ ജി​​​ന്‍​സി ജെ​​​റി​​​ന്‍ അ​​​ര്‍​ഹ​​​യാ​​​യി.​​​ഡ​​​ബ്‌​​​ളി​​​ന്‍ മാ​​​റ്റ​​​ര്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ഹോ​​​സ്പി​​​റ്റ​​​ല്‍ ഇ​​​ന്‍​ഫെ​​​ക്ഷ​​​ന്‍ പ്രി​​​വെ​​​ന്‍​ഷ​​​ന്‍ ആ​​​ന്‍​ഡ് ക​​​ണ്‍​ട്രോ​​​ള്‍ യൂ​​​ണി​​​റ്റ് അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റാ​​​ണ് ജി​​​ന്‍​സി. ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു മ​​​ല​​​യാ​​​ളി​​​ക്ക് ഈ ​​അ​​​വാ​​​ര്‍​ഡ് ല​​​ഭി​​​ക്കു​​​ന്ന​​​ത്.

കോ​​​വി​​​ഡ് വ്യാ​​​പ​​​നം ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി സ​​​മ​​​ഗ്ര​​​മാ​​​യ ഇ​​​ന്‍​ഫെ​​​ക്ഷ​​​ന്‍ ക​​​ണ്‍​ട്രോ​​​ള്‍ പ്രോ​​​ജ​​​ക്ട് ത​​​യ്യാ​​​റാ​​​ക്കി സ​​​മ​​​ര്‍​പ്പി​​​ച്ച​​​ത് രാ​​​ജ്യ​​​ത്തു മു​​​ഴു​​​വ​​​ന്‍ ന​​​ട​​​പ്പാ​​​ക്കി​​​യ​​​തോ​​​ടെ​​​യാ​​​ണ് ഇ​​​വ​​​ര്‍ ശ്ര​​​ദ്ധേ​​​യ​​​യാ​​​യ​​​ത്.​​​രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​യി കോ​​​വി​​​ഡ​​​ട​​​ക്ക​​​മു​​​ള്ള ലാ​​​ബ് പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ല​​​ങ്ങ​​​ള്‍ റോ​​​ബോ​​​ട്ടി​​​ക്ക് പ്രോ​​​സ​​​സ് ഓ​​​ട്ടോ​​​മേ​​​ഷ​​​ന്‍ സോ​​​ഫ്റ്റ്‌​​​വെ​​​യ​​​റി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​ക്കി​​​യ​​​ത് ജി​​​ന്‍​സി​​​യു​​​ടെ നേ​​​ത്യ​​​ത്വ​​​ത്തി​​​ലു​​​ള്ള ടീ​​​മാ​​​ണ്. ഇ​​​ത് തീ​​​വ്ര​​​രോ​​​ഗ​​​വ്യാ​​​പ​​​ന​​​സ​​​മ​​​യ​​​ത്ത് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ വ​​​ന്‍​കു​​​റ​​​വ് പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ട​​​യാ​​​ക്കി.

തൊ​​​ടു​​​പു​​​ഴ വെ​​​ങ്ങ​​​ല്ലൂ​​​ര്‍ പ​​​രേ​​​നാ​​​യ ഏ​​​ര്‍​ത്ത​​​ട​​​ത്തി​​​ല്‍ ജേ​​​ക്ക​​​ബി​​​ന്‍റെ​​​യും റി​​​ട്ട:​​​അ​​​ധ്യാ​​​പി​​​ക ചി​​​ന്ന​​​മ്മ​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​ണ് ജി​​​ന്‍​സി. അ​​​യ​​​ര്‍​ല​​​ന്‍​ഡി​​​ല്‍ ഐ ​​​ടി എ​​​ന്‍​ജി​​​നി​​​യ​​​റാ​​​യ തൊ​​​ടു​​​പു​​​ഴ ഉ​​​ടു​​​മ്പ​​​ന്നൂ​​​ര്‍ വാ​​​ഴ​​​ക്കാ​​​പ്പാ​​​റ ജെ​​​റി സെ​​​ബാ​​​സ്റ്റ്യ​​​നാ​​​ണ് ഭ​​​ര്‍​ത്താ​​​വ്. മ​​​ക്ക​​​ള്‍ ക്രി​​​സ്,ഡാ​​​ര​​​ന്‍,ഡാ​​​നി​​​യേ​​​ല്‍.

ജ​​​യ്‌​​​സ​​​ണ്‍ കി​​​ഴ​​​ക്ക​​​യി​​​ല്‍