ലണ്ടൻ: വർക്കി ഫൗണ്ടേഷൻ നല്കുന്ന പത്തു ലക്ഷം ഡോളറിന്റെ ആഗോള അധ്യാപക അവാർഡ് മഹാരാഷ്ട്രയിൽനിന്നുള്ള രഞ്ജിത്സിംഗ് ദിസാലെയ്ക്ക്. സോലാപുർ ജില്ലയിലെ പരിത്തെവാഡി ഗ്രാമത്തിലെ പ്രൈമറി സ്കൂൾ അധ്യാപകനാണ് ദിസാലെ.
ഇദ്ദേഹം മുൻകൈയെടുത്തു നടപ്പാക്കിയ ക്യൂആർ കോഡ് പാഠ്യപദ്ധതിയും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെയ്ത കാര്യങ്ങളുമാണ് അവാർഡിനർഹനാക്കിയത്.
അന്തിമപട്ടികയിലെത്തിയ പത്തുപേരിൽനിന്നാണ് ദിസാലെ തെരഞ്ഞെടുക്കപ്പെട്ടത്. അവാർഡ് തുകയുടെ പകുതി പട്ടികയിലെ ബാക്കി ഒന്പതു പേർക്കായി വീതിച്ചു നല്കുമെന്നു ദിസാലെ പറഞ്ഞു. പങ്കുവയ്ക്കലിന്റെ പ്രാധാന്യമാണ് ദിസാലെ ഇതിലൂടെ ലോകത്തെ പഠിപ്പിക്കുന്നതെന്ന് വർക്കി ഫൗണ്ടേഷന്റെ മേധാവി സണ്ണി വർക്കി പറഞ്ഞു.
പത്തു ലക്ഷം ഡോളറിന്റെ അധ്യാപക അവാർഡ് ഇന്ത്യക്കാരന്
11:08 PM Dec 03, 2020 | Deepika.com