മുംബൈ: ഏറ്റവും സന്പന്നയായ ഇന്ത്യൻ വനിത എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാറിന്റെ മകളും എച്ച്സിഎൽ അധ്യക്ഷയുമായ റോഷ്നി നാടാർ മൽഹോത്ര.ഹുറൂണ്‍ ഇന്ത്യയും കൊട്ടക് വെൽത്തും സംയുക്തമായി തയാറാക്കിയ ഇന്ത്യയിലെ നൂറു സന്പന്ന വനിതകളുടെ 2020 ലെ പട്ടികയിലാണ് റോഷ്നി നാടാർ ഒന്നാമതെത്തിയത്.
റിപ്പോർട്ട് പ്രകാരം 54,850 കോടി രൂപയാണ് ഇവരുടെ ആസ്തി. 36,600 കോടി രൂപയുടെ ആസ്തിയുമായി, ബയോകോണ്‍ മേധാവി കിരണ്‍ മജുംദാർ ഷാ രണ്ടാമതെത്തി. യുഎസ് വി സാരഥി ലീന ഗാന്ധി തിവാരിയാണ്(21,340 കോടി ) പട്ടികയിൽ മൂന്നാം സ്ഥാനത്ത്.
പട്ടികയിലെ വനിതകളുടെ ശരാശരി പ്രായം 53 വയസാണ്. മുംബൈ ആണ് ഏറ്റവും കൂടുതൽ അതിസന്പന്നകളുള്ള നഗരം-32.
സന്പത്തിൽ റോഷ്നി നാടാർ ഒന്നാമത്
10:48 PM Dec 03, 2020 | Deepika.com