ബ്രസീലിയ: തെക്കൻ ബ്രസീലിലെ ക്രിസിയൂമ നഗരത്തിൽ ഒരുകൂട്ടം ആയുധധാരികൾ ബാങ്ക് കൊള്ളയടിച്ച് കടന്നുകളഞ്ഞു. നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന ബാങ്കോ ഡോ ബ്രസീൽ ആണ് കഴിഞ്ഞദിവസം അർധരാത്രി കവർച്ച ചെയ്യപ്പെട്ടത്.
കൊള്ളക്കാരും പോലീസും തമ്മിൽ ഉഗ്രൻ ഏറ്റുമുട്ടൽ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. നാലു മണിക്കൂർ വെടിവയ്പ് നടന്നു. പോലീസ് ഹെഡ്ക്വാർട്ടേഴ്സും ആക്രമിക്കപ്പെട്ടു.
കൊള്ളക്കാർ വാഹനങ്ങളിൽ രക്ഷപ്പെട്ടുവെന്നാണ് അധികൃതർ അറിയിച്ചത്. മോഷ്ടിക്കപ്പെട്ട പണത്തിന്റെ കുറച്ചുഭാഗം വഴിയിൽ വീണു. ഇതു ശേഖരിക്കാൻ ആളുകൾ തിരക്കു കൂട്ടുന്നതിന്റെയടക്കം ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്നു. പണം പെറുക്കിയെടുത്ത നാലു പേരെ പോലീസ് പിടികൂടി.
ബ്രസീലിയൻ നഗരത്തിൽ ആയുധധാരികളുടെ ബാങ്ക് കൊള്ള
10:47 PM Dec 01, 2020 | Deepika.com