ന്യൂയോർക്ക്: സാംക്രമികരോഗം എന്നർഥം വരുന്ന പാൻഡെമിക് എന്ന ഇംഗ്ലീഷ് പദത്തിനെ ‘2020 വർഷത്തെ വാക്ക്’ ആയി മെറിയം-വെബ്സ്റ്റർ നിഘണ്ടുവിന്റെ പ്രസാധകർ തെരഞ്ഞെടുത്തു. കോവിഡ് രോഗം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഏറ്റവും കൂടുതൽ ആളുകൾ ഓൺലൈനിൽ അർഥം തെരഞ്ഞെ വാക്ക് ഇതാണ്.
ഒരു കാലഘട്ടത്തെ മുഴുവൻ ഒരൊറ്റ പദംകൊണ്ട് വിശേഷിപ്പിക്കാവുന്ന സാഹചര്യം ചിലപ്പോഴുണ്ടാകുമെന്നും ദുരിതപൂർണമായ ഈ വർഷം അതിനുദാഹരണമാണെന്നും നിഘണ്ടു പ്രസാധകർ പറഞ്ഞു.
സർറിയൽ, ഫെമിനിസം, ജസ്റ്റീസ്, ദേ എന്നിവയാണ് 2016മുതൽ 2019 വരെ യഥാക്രമം വർഷത്തെ വാക്കുകളായി തെരഞ്ഞെടുക്കപ്പെട്ടത്.
‘പാൻഡെമിക്’ വർഷത്തെ വാക്ക്
10:47 PM Dec 01, 2020 | Deepika.com