വാഷിംഗ്ടൺ ഡിസി: വളർത്തുനായയ്ക്കൊപ്പം കളിക്കുന്നതിനിടെ തെന്നി വീണ് നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കാൽ പാദത്തിൽ ചെറിയ പൊട്ടലുണ്ടായി. രണ്ടു വയസുള്ള ജർമൻ ഷെപ്പേർഡ് മേജറിനൊപ്പം ശനിയാഴ്ച കളിക്കുന്നതിനിടെയാണ് ബൈഡനു പരിക്ക് പറ്റിയത്. കുറച്ച് ആഴ്ചത്തേക്ക് വാക്കിംഗ് ബൂട്ട് ഉപയോഗിക്കേണ്ടി വരുമെന്ന് അടുത്ത കേന്ദ്രങ്ങൾ അറിയിച്ചു.
നവംബർ 20ന് ബൈഡന്റെ 78-ാം ജന്മദിനമായിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ഇദ്ദേഹം. ജനുവരി 20ന് അധികാരമേൽക്കും.
ഇതിനിടെ, ബാറ്റിൽ ഗ്രൗണ്ട് സംസ്ഥാനമായ വിസ്കോൺസിൽ റീകൗണ്ടിംഗ് പൂർത്തിയായി. 20,600 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വിജയിച്ചു.
നായയ്ക്കൊപ്പം കളിക്കുന്നതിനിടെ വീണ് ബൈഡന്റെ കാലിനു പൊട്ടൽ
12:11 AM Dec 01, 2020 | Deepika.com