ഗുരുതര കോവിഡിന് മോഡേണ വാക്സിന് 100 ശതമാനം ഫലപ്രദമെന്ന്
12:11 AM Dec 01, 2020 | Deepika.com
വാഷിംഗ്ടണ്‍: മോഡേണയുടെ കോവിഡ്-19 വാക്സിന് 94.1 ശതമാനം ഫലപ്രദമാണെന്നും ഗുരുതര രോഗത്തിനു 100 ശതമാനം ഫലപ്രദമാണെന്നും കമ്പനി. അടിയന്തര ഉപയോഗ അനുമതിക്കായി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെ സമീപിക്കുമെന്ന് കമ്പനി സിഇഒ സ്റ്റീഫന്‍ ബെന്‍സില്‍ പറഞ്ഞു. ഫൈസര്‍-ബയോണ്‍ടെക് കമ്പനിയുടെ കോവിഡ് വാക്സിന് അടിയന്തര ഉപയോഗ അനുമതിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.