കൊച്ചി: ഭീമ ജ്വല്ലറിയുടെ 96-ാമത് ആനിവേഴ്സറി സൂപ്പര്‍ സര്‍പ്രൈസ് ഓഫറിനോടനുബന്ധിച്ചുള്ള ബംപര്‍ നറുക്കെടുപ്പ് നടന്നു. ഒരു മാസം നീണ്ടുനിന്ന സൂപ്പര്‍ സര്‍പ്രൈസ് ഓഫറില്‍ 15,000 ത്തില്‍ അധികം വിജയികള്‍ ഉണ്ടായിരുന്നതായി ഭീമ മാനേജ്മെന്റ് അറിയിച്ചു.
ഭീമയുടെ എല്ലാ ഷോറൂമുകളിലും ഒരുക്കിയിരുന്ന ഓഫറില്‍ കിയാ സോനെറ്റ് കാര്‍, ഹോണ്ട സ്കൂട്ടര്‍, ഒരു കിലോ സ്വര്‍ണ നാണയങ്ങള്‍ എന്നിവയാണ് ഉപയോക്താക്കള്‍ക്ക് ലഭിച്ചത്. ഈ വര്‍ഷം ഉപയോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും മാനേജ്മെന്റ് അറിയിച്ചു.
ഭീമ ബംപര്‍ നറുക്കെടുപ്പ്
11:44 PM Nov 30, 2020 | Deepika.com