യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: പെൻസിൽവേനിയ കോടതി ഹർജി തള്ളി
12:15 AM Nov 30, 2020 | Deepika.com
വാഷിംഗ്ടൺ: തപാൽ വോട്ടുകൾ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ളിക്കൻ അനുകൂലികൾ സമർപ്പിച്ച ഹർജി പെൻസിൽവേനിയ സുപ്രീംകോടതി തള്ളി. തപാൽ വോട്ടുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും തള്ളുന്നതായും കോടതി അറിയിച്ചു. തെരഞ്ഞെടുപ്പ് ഫലം സർട്ടിഫൈ ചെയ്യുന്നതിൽനിന്ന് ഉദ്യോഗസ്ഥരെ വിലക്കിയിരുന്ന കീഴ്ക്കോടതിയുടെ വിധിയും സുപ്രീംകോടതി തള്ളി.