കൊച്ചി: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോളിന് 92 പൈസയും ഡീസലിന് 1.55 രൂപയും ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയില്‍ വിലയില്‍ ഉണ്ടായ മാറ്റമാണ് ഇന്ധനവില വര്‍ധനയ്ക്കു കാരണമായത്. കഴിഞ്ഞ 20ന് ഒരു ലിറ്റര്‍ പെട്രോളിന് 81.60 രൂപയായിരുന്നു.
ഡീസലിന് 74.77 രൂപയും. 27ന് പെട്രോളിന് 82.27 രൂപയും ഡീസലിന് 76.07 രൂപയുമായി. ഇന്നലെ പെട്രോൾ ലിറ്ററിന് 82.52 രൂപയും ഡീസലിന് 76.32 രൂപയുമായി ഉയര്‍ന്നു. വരും ദിവസങ്ങളിലും പെട്രോള്‍ വിലയില്‍ വര്‍ധന ഉണ്ടാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്.
കഴിഞ്ഞ രണ്ടു മാസക്കാലം ഇന്ധനവിലയില്‍ കാര്യമായ വ്യതിയാനം ഉണ്ടായിരുന്നില്ല. കൊറോണയുടെ പശ്ചാത്തലത്തില്‍ ആഗോള വിപണിയിൽ ക്രൂഡോയില്‍ നെഗറ്റീവ് വിലയില്‍ വില്പന നടന്നപ്പോള്‍ രാജ്യം പരമാവധി ക്രൂഡോയില്‍ വാങ്ങി സൂക്ഷിച്ചിരുന്നു. ഇതു തീര്‍ന്നു തുടങ്ങിയതോടെയാണ് പ്രതിദിന നിരക്കില്‍ ക്രൂഡോയില്‍ വാങ്ങിത്തുടങ്ങിയത്.
ഇന്ധനവിലയില്‍ വര്‍ധന
12:14 AM Nov 29, 2020 | Deepika.com