മുംബൈ: പ്രതിവർഷം 25 ലക്ഷം എൽഇഡി ടെലിവിഷനുകളും ആറുലക്ഷം എയർ കണ്ടീഷണറുകളും വിപണിയിലെത്തിക്കാനുള്ള അബാജ്- ക്യൂ ത്രീ ടെക്പാർക്കിനു തുടക്കമായി. 1000 കോടി രൂപയാണ് ഈ സംയുക്ത സംരംഭത്തിന്റെ നിക്ഷേപം.
മെയ്ക്ക് ഇൻ ഇന്ത്യ, മെയ്ക്ക് ഫോർ ദ വേൾഡ് എന്ന നയത്തിന്റെ ഭാഗമായി പ്രാദേശികമായി നിർമിക്കുന്ന ഘടകങ്ങളാണ് ഉപയോഗിക്കുക. റഫ്രിജറേറ്റർ, വാഷിംഗ് മെഷിനുകൾ തുടങ്ങിയ ഗൃഹോപകരണങ്ങൾ വിപുലമായ തോതിൽ നിർമിക്കും. ഗുജറാത്തിലെ മഹേസാനയിൽ 13 ഏക്കർ സ്ഥലത്താണ് അബാജ്- ക്യൂ ത്രീ ടെക്പാർക്ക്.
ആയിരം കോടിയുടെ നിക്ഷേപവുമായി അബാജ്- ക്യൂ ത്രീ
12:14 AM Nov 29, 2020 | Deepika.com