മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജൂതന്മാരുടെ സ്മാരകഫലകം സ്ഥാപിച്ചു
11:33 PM Nov 27, 2020 | Deepika.com
ഇലാറ്റ് (ഇസ്രയേൽ): മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ആറ് ജൂതന്മാരുടെ സ്മാരകഫലകം സിനഗോഗിൽ സ്ഥാപിച്ചു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി രോഹിത് മിശ്ര ചടങ്ങിൽ പങ്കെടു ത്തു. ചബാദ് ഹൗസിനു നേരേയുണ്ടായ ആക്രമണത്തിൽ ആറു ജൂതന്മാരാണ് കൊല്ലപ്പെട്ടത്. 2008 നവംബർ 26 ന് മുംബൈയിലെ വിവിധയിടങ്ങളിലുണ്ടായ ഭീകരാക്രമണത്തിൽ 170 പേർ മരിക്കുകയും മുന്നൂറോളം പേർക്കു പരിക്കേൽക്കുകയും ചെയ്തു.