മാഡിസൺ: വിസ്കോൺസിൻ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫല സർട്ടിഫിക്കറ്റ് നൽകുന്നത് തടയണമെന്നാവശ്യപ്പെട്ട് റിപ്പബ്ളിക്കൻസ് വിസ്കോൺസിൻ സുപ്രീംകോടതിയെ സമീപിച്ചു.
വീണ്ടും വോട്ടെണ്ണൽ നടക്കുന്ന വിസ്കോൺസിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വിജയത്തിലേക്കാണ്. ഫലപ്രഖ്യാനം തടയണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക്കൻ പാർട്ടിക്കാർ വിവിധ സംസ്ഥാനങ്ങളിലായി പത്ത് ഹർജികളാണ് ഫയൽ ചെയ്തിരിക്കുന്നത്. ഇതിനിടെ, തന്റെ കാബിനറ്റിലേക്കുള്ള പ്രധാന തസ്തികകളിലേക്ക് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ നിയമനം നടത്തി. പ്രവൃത്തിപരിചയമുള്ളവരെയാണു ബൈഡൻ കാബിനറ്റിലേക്ക് തെരഞ്ഞെടുത്തത്.
വിസ്കോൺസിൻ തെരഞ്ഞെടുപ്പ് ഫല സർട്ടിഫിക്കറ്റ് തടയണമെന്നു ഹർജി
10:53 PM Nov 25, 2020 | Deepika.com