ന്യൂയോർക്ക്: അമേരിക്കയിലെ മോഡേണ കന്പനി വികസിപ്പിക്കുന്ന കോവിഡ് വാക്സിൻ ഡോസ് ഒന്നിന് 25-37 ഡോളർ(ഏതാണ് 1850 - 2750 രൂപ) വച്ച് രാജ്യങ്ങളിൽനിന്ന് ഈടാക്കുമെന്നു കന്പനി മേധാവി സ്റ്റെഫാൻ ബാൻസെൽ പറഞ്ഞു.
കോവിഡ് ബാധിച്ചവരെ ചികിത്സിക്കാൻ ചെലവാകുന്ന തുക വച്ചു നോക്കിയാൽ ഇത് ഉചിതമായ വിലയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാക്സിൻ വിതരണത്തിനു യൂറോപ്യൻ യൂണിയനുമായി കരാറുണ്ടാക്കാനുള്ള ശ്രമത്തിലാണു കന്പനി. വർഷാവസാനത്തോടെ രണ്ടു കോടി ഡോസ് വാക്സിൻ നിർമിക്കാനുള്ള ശ്രമത്തിലാണു കന്പനിയെന്നും അദ്ദേഹം വ്യക്തമാക്കി.
മോഡേണയുടെ വാക്സിൻ 94.5 ശതമാനം ഫലപ്രദമാണെന്നു തിങ്കളാഴ്ച കന്പനിവൃത്തങ്ങൾ അവകാശപ്പെട്ടിരുന്നു.
മോഡേണ വാക്സിന് 1850 - 2750 രൂപ
11:32 PM Nov 22, 2020 | Deepika.com