വിൽമിംഗ്ടൺ: യുഎസിലെ അടുത്ത പ്രഥമ വനിത ജിൽ ബൈഡന്റെ പോളിസി ഡയറക്ടറായി ഇന്ത്യൻ വംശജ മാല അഡിഗയെ നിയമിച്ചു. നിയുക്ത പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം കഴിഞ്ഞദിവസം അറിയിച്ചത്.
ബൈഡന്റെയും നിയുക്ത വൈസ് പ്രസിഡന്റ് കമാല ഹാരീസിന്റെയും തെരഞ്ഞെടുപ്പു പ്രചാരണ സംഘത്തിൽ സീനിയർ ഉപദേഷ്ടാവായിരുന്നു മാല. കർണാടക സ്വദേശിയായ ഇവർ യുഎസിലെ ഇല്ലിനോയിയിലാണ് താമസം. മുന്പ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ അന്താരാഷ്ട്ര വിദ്യാഭ്യാസ പദ്ധതികൾക്കായുള്ള വിഭാഗത്തിൽ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി പദവി അടക്കം വഹിച്ചിട്ടുണ്ട്.
അമേരിക്കൻ പ്രഥമ വനിതയ്ക്ക് ചീഫ് ഓഫ് സ്റ്റാഫും പ്രസ് സെക്രട്ടറിയും അടക്കം സ്വന്തം ഉദ്യോഗസ്ഥവൃന്ദമുണ്ട്.
ജിൽ ബൈഡന്റെ സംഘത്തിൽ മാല അഡിഗയും
11:57 PM Nov 21, 2020 | Deepika.com