കൊച്ചി: ഹ്യൂണ്ടായിയുടെ ഐ 20 പുതിയ പതിപ്പിന് റിക്കാര്‍ഡ് ബുക്കിംഗ്. 20 ദിവസത്തിനുള്ളില്‍ 20,000 ബുക്കിംഗുകളാണ് പുതിയ പതിപ്പിന് ലഭിച്ചത്. ഇതില്‍ 4,000 എണ്ണം ദീപവലി സീസണില്‍ ഉപഭോക്താക്കള്‍ക്കു നല്കി. ബുക്ക് ചെയ്തതില്‍ 85 ശതമാനവും സ്പോര്‍ട്സ് മുതല്‍ മുകളിലേക്കുള്ള ഉയര്‍ന്ന വകഭേദങ്ങളാണെന്നു ഹ്യൂണ്ടായ് അറിയിച്ചു. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ ആദ്യമായി ഇന്റലിജന്റ് മാനുവല്‍ ട്രാന്സ്മിഷന് (ഐഎംടി) നല്‍കിയാണ് ഈ വാഹനം അവതരിപ്പിച്ചിരിക്കുന്നത്.
1.0 ലിറ്റര്‍ ടര്‍ബോ എന്ജിൻ മോഡലിന് 20.25 കിലോമീറ്ററും 1.2 ലിറ്റര്‍ പെട്രോള്‍ എന്ജിന് 20.35 കിലോമീറ്ററും ഓട്ടോമാറ്റിക് മോഡലിന് 19.65 കിലോമീറ്ററും 1.5 ലിറ്റര്‍ ഡീസല്‍ എന്ജിന് 25.2 കിലോമീറ്ററുമാണ് ഹ്യുണ്ടായി ഉറപ്പുനല്‍കുന്ന മൈലേജ്.
ഐ 20ക്ക് 20 ദിവസത്തിനിടെ 20,000 ബുക്കിംഗ്
10:44 PM Nov 20, 2020 | Deepika.com