നി​ക്ഷേ​പ സ​മാ​ഹ​ര​ണം പൂ​ർ​ത്തി​യാ​ക്കി റി​ല​യ​ൻ​സ് റീ​ട്ടെ​യ്ൽ

11:31 PM Nov 19, 2020 | Deepika.com
മും​​​​ബൈ: റി​​​​ല​​​​യ​​​​ൻ​​​​സ് റീ​​​​ട്ടെ​​​​യ്ൽ വെ​​​ഞ്ച്വേ​​​​ഴ്സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ലെ(​​​​ആ​​​​ർ​​​​ആ​​​​ർ​​​​വി​​​​എ​​​​ൽ) നി​​​​ക്ഷേ​​​​പസ​​​​മാ​​​​ഹ​​​​ര​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​താ​​​​യി ക​​​​ന്പ​​​​നി. ആ​​​​ർ​​​​ആ​​​​ർ​​​​വി​​​​എ​​​​ലി​​​​ലെ 10 ശ​​​​ത​​​​മാ​​​​നം ഓ​​​​ഹ​​​​രി​​​​ക​​​​ൾ വി​​​​റ്റ് 47,265 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ക​​​​ന്പ​​​​നി സ​​​​മാ​​​​ഹ​​​​രി​​​​ച്ച​​​​ത്.

സി​​​​ൽ​​​​വ​​​​ർ ലേ​​​​ക്സ്, കെ​​​​കെ​​​​ആ​​​​ർ, ജി​​​​ഐ​​​സി, ടി​​​​പി​​​​ജി, ജ​​​​ന​​​​റ​​​​ൽ അ​​​​റ്റ്‌ലാ​​​​ന്‍റി​​​​ക്, മു​​​​ബാ​​​​ദ​​​​ല, എ​​​​ഡി​​​​ഐ​​​എ, പി​​​​ഐ​​​എ​​​ഫ് എ​​​​ന്നീ വി​​​​ദേ​​​​ശ ക​​​​ന്പ​​​​നി​​​​ക​​​​ളാ​​​​ണ് റി​​​​ല​​​​യ​​​​ൻ​​​​സി​​​​ൽ ഓ​​​​ഹ​​​​രി​​​​പ​​​​ങ്കാ​​​​ളി​​​​ത്തം നേ​​​​ടി​​​​യ​​​​ത്. നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്തി​​​​യ ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​മാ​​​​യി യോ​​​​ജി​​​​ച്ചു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ൽ സ​​​​ന്തോ​​​​ഷ​​​​മു​​​​ണ്ടെ​​​​ന്ന് ആ​​​​ർ​​​​ആ​​​​ർ​​​​വി​​​​എ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഇ​​​​ഷ മു​​​​കേ​​​​ഷ് അം​​​​ബാ​​​​നി പ​​​​റ​​​​ഞ്ഞു.