കൊച്ചി: കേരള ഗ്രാമീണ്‍ ബാങ്ക് 15 വര്‍ഷം വരെ തിരിച്ചടവ് കാലാവധിയും ആകര്‍ഷകമായ പലിശ നിരക്കുമുള്ള വ്യക്തിഗത വായ്പാ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഗ്രാമീണ്‍ ഈസി ലോണ്‍ എന്നു പേരിട്ടിരിക്കുന്ന ഈ വായ്പാ പദ്ധതിയിൽ ശമ്പളക്കാര്‍ക്കും ബിസിനസുകാര്‍ക്കും കര്‍ഷകര്‍ക്കും വിദേശ ഇന്ത്യക്കാര്‍ക്കും മറ്റു വരുമാനക്കാര്‍ക്കും ഭൂപണയത്തിന്മേല് അഞ്ചു ലക്ഷം രൂപ വരെ വായ്പ ലഭിക്കും.
പ്രതിമാസ ഗഡു ഒരു ലക്ഷത്തിന് 1,105 രൂപ എന്ന നിരക്കിലാണ്. ബാങ്കിന്റെ ഏതു ശാഖയിലും ഈ വായ്പ ലഭ്യമാണെന്ന് കേരള ഗ്രാമീണ്‍ ബാങ്ക് എറണാകുളം റീജണല്‍ മാനേജര്‍ കെ. ഹരീന്ദ്രന്‍ അറിയിച്ചു.
ഗ്രാമീണ്‍ ഈസി ലോണ്‍
12:09 AM Nov 19, 2020 | Deepika.com