ഇസ്ലാമാബാദ്: ഗിൽജിത്-ബാൾട്ടിസ്ഥാനിലെ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തെഹ്രിക്-ഇ-ഇൻസാഫ് (പിടിഐ) പാർട്ടിക്കു മുന്നേറ്റം. ഔദ്യോഗിക ഫലം പ്രഖ്യാപിച്ചിട്ടില്ല. 23 സീറ്റുകളിലേക്ക് ഞായറാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്.
ഒന്‍പതു സീറ്റുകൾ പിടിഐക്ക് ലഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെരഞ്ഞെടുപ്പിൽ ആറു സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. സ്വതന്ത്രരുടെ പിന്തുണയോടെ പിടിഐ സർക്കാർ രൂപവത്കരിച്ചേക്കും.
പിടിഐ- എട്ട്, സ്വതന്ത്രർ-ആറ്, പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി- അഞ്ച്, പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസ്- രണ്ട്, ജമാത്ത് ഉലുമ-ഇ-ഇസ്ലാം, മജിലീസ് വഹാദുൾ മുസ്ലിമിൻ- ഒന്നു വീതം സീറ്റ് നേടിയതായി ജിയോ ടിവി റിപ്പോർട്ട് ചെയ്തു. ഗിൽജിത്-ബാൾട്ടിസ്ഥാനിലെ തെരഞ്ഞെടുപ്പിനെതിരെ ഇന്ത്യ രംഗത്തുവന്നിരുന്നു. ഗിൽഗിത്-ബാൾട്ടിസ്ഥാന്‍ പ്രവിശ്യാ പദവി നല്‍കാനുള്ള പാക്കിസ്ഥാന്റെ നീക്കത്തെ ഇന്ത്യ എതിർത്തിരുന്നു.
ഗിൽജിത്-ബാൾട്ടിസ്ഥാൻ തെരഞ്ഞെടുപ്പിൽ ഇമ്രാന്റെ പാർട്ടിക്കു മുന്നേറ്റം
11:54 PM Nov 16, 2020 | Deepika.com