സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
10:57 PM Nov 10, 2020 | Deepika.com
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 150 രൂപയുടെയും പവന് 1,200 രൂപയുടെയും ഇടിവാണ് ഇന്നലെയുണ്ടായത്. കഴിഞ്ഞ രണ്ടു മാസത്തിനിടെയുണ്ടായ ഏറ്റവും വലിയ വിലയിടിവാണിത്. ഇതോടെ ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമായി. കഴിഞ്ഞ ദിവസം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചിരുന്നു.