മഹാരാജ രഞ്ജിത് സിംഗിന്‍റെ പത്നിയുടെ ആഭരണങ്ങൾ ലേലം ചെയ്തു

11:48 PM Oct 30, 2020 | Deepika.com
ല​​​​​ണ്ട​​​​​ൻ: സി​​​​​ക്ക് ച​​​​​ക്ര​​​​​വ​​​​​ർ​​​​​ത്തി മ​​​​​ഹാ​​​​​രാ​​​​​ജ ര​​​​​ഞ്ജി​​​​​ത് സിം​​​​​ഗി​​​​​ന്‍റെ പ​​​​​ത്നി മ​​​​​ഹാ​​​​​റാ​​​​​ണി ജി​​​​​ന്ത​​​​​ൻ കൗ​​​​​റി​​​​​ന്‍റെ ആ​​​​​ഭ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ ലേ​​​​​ലം ചെ​​​​യ്തു. പൗ​​​​​ത്രി ബം​​​​​ബ സു​​​​​ന്ദേ​​​​ർ​​​​ലാ​​​​​ൻ​​​​​ഡി​​​​​ന്‍റെ ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലു​​​​​ള്ള സ്വ​​​​​ർ​​​​​ണ, ര​​​​ത്ന ആ​​​​​ഭ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളാ​​​​​ണു വി​​​​റ്റു​​​​പോ​​​​യ​​​​ത്.

ലാ​​​​​ഹോ​​​​​ർ ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യി ഭ​​​​​ര​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ പ​​​​​ഞ്ചാ​​​​​ബ് രാ​​​​​ജ്യ​​​​​ത്തെ ച​​​​​ക്ര​​​​​വ​​​​​ർ​​​​​ത്തി​​​​​യാ​​​​​യി​​​​​രു​​​​​ന്നു ര​​​​​ഞ്ജി​​​​​ത് സിം​​​​​ഗ്. ബ്രി​​​​​ട്ടീ​​​​​ഷു​​കാ​​​​​രു​​​​​ടെ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് നേ​​​​​പ്പാ​​​​​ളി​​​​​ലേ​​​​​ക്ക് ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ 1848ൽ ​​ആ​​​​​ണ് റാ​​​​​ണി​​​​​യെ ത​​​​​ട​​​​​വി​​​​​ലാ​​​​​ക്കി​​​​​യ​​​​​ത്. ബ്രി​​​​​ട്ടീ​​​​​ഷു​​​​​കാ​​​​​രു​​​​​മാ​​​​​യി ഉ​​​​​ണ്ടാ​​​​​ക്കി​​​​​യ ധാ​​​​​ര​​​​​ണ​​​​പ്ര​​​​​കാ​​​​​രം റാ​​​​​ണി​​​​​യും മ​​​​​ക്ക​​​​​ളും പി​​​​​ന്നീ​​​​​ട് ബ്രി​​​​​ട്ട​​​​​നി​​​​​ലാ​​​​​ണ് താ​​​​​മ​​​​​സി​​​​ച്ച​​ത്. ജി​​​​​ന്ത​​​​​ൻ കൗ​​​​​ർ ബം​​​​​ബ​​​​​യ്ക്കു കൈ​​​​​മാ​​​​​റി​​​​​യ ആ​​​​​ഭ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ അ​​​​​വ​​​​​ർ സു​​​​​ഹൃ​​​​​ത്താ​​​​​യ ഡോ​​​​​റ ക്രൗ​​​​​ണി​​​​​നു സ​​​​​മ്മാ​​​​​നി​​​​​ച്ചു. ഒ​​​​രു നെ​​​ക്‌​​​ലേ​​​സ് 62,500 പൗ​​​​ണ്ടി​​​​നാ​​​​ണ് ലേ​​​​ല​​​​ത്തി​​​​ൽ വി​​​​റ്റു​​​​പോ​​​​യ​​​​ത്.