ഗ്ലോ​ബ​ല്‍ ഇ​ന്‍​വെ​സ്റ്റ്മെ​ന്‍റ് പ്ലാ​റ്റ്ഫോം അ​വ​ത​രി​പ്പി​ച്ച് ജി​യോ​ജി​ത്

11:20 PM Oct 29, 2020 | Deepika.com
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​മു​​​ഖ നി​​​ക്ഷേ​​​പ സേ​​​വ​​​ന​​ദാ​​​താ​​​ക്ക​​​ളാ​​​യ ജി​​​യോ​​​ജി​​​ത് ഫി​​​നാ​​​ന്‍​ഷ​​​ല്‍ സ​​​ര്‍​വീ​​​സ​​​സ് പു​​​തി​​​യ ആ​​​ഗോ​​​ള നി​​​ക്ഷേ​​​പ പ്ലാ​​​റ്റ്ഫോം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ജി​​​യോ​​​ജി​​​ത്തി​​​ലെ ഒ​​​റ്റ അ​​​ക്കൗ​​​ണ്ടി​​​ലൂ​​​ടെ യു​​​എ​​​സ് വി​​​പ​​​ണി​​​യി​​​ലോ വൈ​​​വി​​​ധ്യ​​​മാ​​​ര്‍​ന്ന ആ​​​ഗോ​​​ള ആ​​​സ്തി​​​ക​​​ളി​​​ലോ അ​​​നാ​​​യാ​​​സം നി​​​ക്ഷേ​​​പം ന​​​ട​​​ത്താ​​​ന്‍ ഇ​​​തി​​​ലൂ​​​ടെ സാ​​​ധി​​​ക്കും. ഗൂ​​​ഗി​​​ള്‍, ആ​​​പ്പി​​​ള്‍, ഫേ​​​സ്ബു​​​ക്ക്, മൈ​​​ക്രോ​​​സോ​​​ഫ്റ്റ്, നെ​​​റ്റ്ഫ​​​ല്‍​ക്സ് തു​​​ട​​​ങ്ങി​​​യ പ്ര​​​മു​​​ഖ ക​​​മ്പ​​​നി​​​ക​​​ളു​​​ടെ ഓ​​​ഹ​​​രി​​​ക​​​ള്‍ ലോ​​​ക​​​ത്തെ​​​വി​​​ടെ​​നി​​​ന്നും ഇ​​​നി അ​​​നാ​​​യാ​​​സം വാ​​​ങ്ങാം.

തു​​​ട​​​ക്ക​​​ത്തി​​​ല്‍ യു​​​എ​​​സ് ഓ​​​ഹ​​​രി വി​​​പ​​​ണി​​​യും പി​​​ന്നാ​​​ലെ യു​​​കെ, ജ​​​പ്പാ​​​ന്‍, ഹോ​​​ങ്കോ​​​ങ്, ജ​​​ര്‍​മ​​​നി, സിം​​​ഗ​​​പ്പൂ​​​ര്‍ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യാ​​​ന്ത​​​ര വി​​​പ​​​ണി​​​ക​​​ളും പ്ലാ​​​റ്റ്ഫോ​​​മി​​​ല്‍ ല​​​ഭ്യ​​​മാ​​​കും.
ന്യൂ​​​യോ​​​ര്‍​ക്ക് ആ​​​സ്ഥാ​​​ന​​​മാ​​​യ ഗ്ലോ​​​ബ​​​ല്‍ വെ​​​ല്‍​ത്ത് മാ​​​നേ​​​ജ്മെ​​ന്‍റ് പ്ലാ​​​റ്റ്ഫോ​​​മാ​​​യ സ്റ്റോ​​​ക്ക​​​ലി​​ന്‍റെ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ​​​യാ​​​ണ് ഗ്ലോ​​​ബ​​​ല്‍ പ്ലാ​​​റ്റ്ഫോം ജി​​​യോ​​​ജി​​​ത് സാ​​​ധ്യ​​​മാ​​​ക്കി​​​യ​​​ത്. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് എ​​​ലി​​​സ​​​ബ​​​ത്ത് വി, ​​​ജി​​​യോ​​​ജി​​​ത് ഫി​​​നാ​​​ന്‍​ഷ​​​ല്‍ സ​​​ര്‍​വീ​​​സ​​​സ്, കോ​​​ര്‍​പ​​​റേ​​​റ്റ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍​സ്, 9995800438.