മയമില്ലാതെ ധനക്കമ്മി
11:14 PM Oct 29, 2020 | Deepika.com
മുംബൈ: ധനക്കമ്മിയുടെ പിടിവിട്ട പോക്കു തുടരുന്നു. നടപ്പുധനകാര്യ വർഷത്തെ ഏപ്രിൽ- സെപ്റ്റംബർ കാലയളവിലെ ധനക്കമ്മി 9.1 ലക്ഷം കോടി രൂപയായി ഉയർന്നു. വാർഷികബജറ്റ് പ്രതീക്ഷയായ 7.96 ലക്ഷം കോടി രൂപയേക്കാൾ 15 ശതമാനം കൂടിയതുകയാണിത്. വരുമാനത്തിലുണ്ടായ വലിയ ഇടിവും കോവിഡ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടാൻ കൂടുതൽ പണം മുടക്കേണ്ടിവരുന്നതുമാണു ധനക്കമ്മി പെരുകാൻ കാരണം.