കൊച്ചി: മൃഗസംരക്ഷണ മേഖലയില്‍ ഒരു കോടിയിലധികം രൂപയുടെ സഹായങ്ങള്‍ നല്കി പ്രമുഖ വെറ്ററിനറി മരുന്നുകളുടെയും ഫീഡ് സപ്ലിമെന്റുകളുടെയും ഉത്പാദകരായ പ്രൊവെറ്റ് അനിമല്‍ ഹെല്‍ത്ത്.
കഴിഞ്ഞ ഏപ്രില്‍, മേയ് മാസങ്ങളിലായി 31 ലക്ഷം രൂപയുടെ ഫീഡ് സപ്ലിമെന്റുകളും ഒരു കോടി രൂപയുടെ വെറ്ററിനറി മരുന്നുകളും കേരള ലൈവ് സ്റ്റോക്ക് ഡെവലപ്പ്മെന്റ് ബോര്‍ഡിന്റെ സഹകരണത്തോടെ മൃഗാശുപത്രികള്‍ വഴി കര്‍ഷകര്‍ക്കു വിതരണം ചെയ്തു. പ്രോവെറ്റ് അനിമല്‍ ഹെല്‍ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നു മൃഗസംരക്ഷണ മന്ത്രി കെ. രാജു അഭിപ്രായപ്പെട്ടു. രണ്ടാം ഘട്ടത്തില്‍ 25 ഓളം ഉത്പന്നങ്ങൾ നല്കുമെന്നു മാനേജിംഗ് ഡയറക്ടര്‍ സി.കെ. സ്റ്റീഫന്‍ പറഞ്ഞു.
മൃഗസംരക്ഷണത്തിനു സഹായവുമായി പ്രോവെറ്റ് അനിമല്‍ ഹെല്‍ത്ത്
11:14 PM Oct 29, 2020 | Deepika.com