യുഎസിൽ വീണ്ടും കറുത്ത വർഗക്കാരനു നേരേ വെടിവയ്പ്
11:47 PM Oct 27, 2020 | Deepika.com
ഫിലാഡൽഫിയ: അമേരിക്കയിൽ 27 വയസുള്ള കറുത്തവർഗക്കാരൻ പോലീസിന്റെ വെടിയേറ്റു മരിച്ചത് സംഘർഷത്തിനിടയാക്കി. പോലീസിനു നേരേ കത്തിവീശിയയാളെയാണു വെടിവച്ചുകൊന്നത്. സംഭവത്തെത്തുടർന്ന് നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി.