കാരക്കസ്: കോവിഡിനെ പ്രതിരോധിക്കാൻ ശേഷിയുള്ള ഡിആർ 10 തൻമാത്രകൾ അടങ്ങുന്ന മരുന്നു കണ്ടുപിടിച്ചതായി വെനസ്വേല. ദേശീയ ടെലിവിഷൻ ചാനലിലൂടെ പ്രസിഡന്റ് നിക്കോള മഡുരയാണ് പ്രഖ്യാപനം നടത്തിയത്. കോവിഡ് വൈറസുകളെ നൂറു ശതമാനവും നശിപ്പിക്കാൻ പ്രതിരോധമരുന്നിനു കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
വെനസ്വേല സയിന്റിഫിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ആറുമാസം നീണ്ട പഠനത്തിനു ശേഷമാണു മരുന്നു തയാറാക്കിയത്. മരുന്നതിന് വിദഗ്ധരുടെ അംഗീകാരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
മരുന്നു കണ്ടുപിടിച്ചെന്ന് വെനസ്വേലൻ പ്രസിഡന്റ്
12:37 AM Oct 27, 2020 | Deepika.com