സിറിയയിൽ 50 വിമതർ കൊല്ലപ്പെട്ടു
12:37 AM Oct 27, 2020 | Deepika.com
ബെയ്റൂട്ട്: വടക്കുപടിഞ്ഞാറൻ സിറിയയിൽ വിമതരുടെ നിയന്ത്രണത്തിലുള്ള ഇഡ്ലിബ് പ്രവിശ്യയിലെ പരിശീലന കേന്ദ്രത്തിൽ നടന്ന വ്യോമാക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടതായി പ്രതിപക്ഷ വക്താവ്. തിങ്കളാഴ്ച നടന്ന വ്യോമാക്രമണത്തിനു പിന്നിൽ റഷ്യയാണെന്നു കരുതുന്നതായും തുർക്കിയുടെ പിന്തുണയുള്ള അവർ വ്യക്തമാക്കി. ഇഡ്ലിബ് പ്രവിശ്യയിലാണ് ആക്രമണം.