ഉൗ​ർ​ജ സു​ര​ക്ഷയ്ക്ക് ഊന്നൽ നൽകും: മോദി

12:36 AM Oct 27, 2020 | Deepika.com
മും​​​​ബൈ: രാ​​​​ജ്യ​​​​ത്തെ ഉൗ​​​​ർ​​​​ജ​​​​മേ​​​​ഖ​​​​ല​​​​യു​​​​ടെ ഭാ​​​​വി ശോ​​​​ഭ​​​​ന​​​​മാ​​​​ണെ​​​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി. ഉൗ​​​​ർ​​​​ജ സു​​​​ര​​​​ക്ഷ​​​​യ​​​​ക്ക് സ​​​​ർ​​​​ക്കാ​​​​ർ കൂ​​​​ടു​​​​ത​​​​ൽ ഉൗ​​​​ന്ന​​​​ൽ ന​​​​ൽ​​​​കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ഇ​​​​ന്ത്യ എ​​​​ന​​​​ർ​​​​ജി ഫോ​​​​റം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത് പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മോ​​​​ദി. ഇ​​​​ന്ത്യ​​​​യി​​​​ലെ ഉൗ​​​​ർ​​​​ജ മേ​​​​ഖ​​​​ല​​​​യു​​​​ടെ സ​​​​മ​​​​ഗ്ര​​​​മാ​​​​റ്റ​​​​ത്തി​​​​നാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കാ​​​​നു​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന ഏ​​​​ഴു മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ച​​​​ട​​​​ങ്ങി​​​​ൽ അ​​​​നാ​​​​വ​​​​ര​​​​ണം ചെ​​​​യ്തു.

ഗ്യാ​​​​സ് അ​​​​ധി​​​​ഷ്ടി​​​​ത സ​​​​ന്പ​​​​ദ്​​​​വ്യ​​​​വ​​​​സ്ഥ​​​​യ്ക്കാ​​​​യു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക് വേ​​​​ഗം പ​​​​ക​​​​രു​​​​ക, ഫോ​​​​സി​​​​ൽ ഇ​​​​ന്ധ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ശു​​​​ചി​​​​ത്വ​​​​പൂ​​​​ർ​​​​ണ​​​​മാ​​​​യ ഉ​​​​പ​​​​യോ​​​​ഗം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക, ബ​​​​യോ ഇ​​​​ന്ധ​​​​ന​​​​ങ്ങ​​​​ളി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ആ​​​​ശ്ര​​​​യ​​​​ത്വം ന​​​ട​​​പ്പാ​​​ക്കു​​​ക, വൈ​​​​ദ്യു​​​​തോ​​​​ർ​​​​ജം വ​​​​ർ​​​​ധി​​​പ്പി​​​ക്കു​​​ക, ഹൈ​​​​ഡ്ര​​​​ജ​​​​നു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ഇ​​​​ന്ധ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള മാ​​​​റ്റം ന​​​ട​​​പ്പാ​​​ക്കു​​​ക, ഉൗ​​​​ർ​​​​ജരം​​​​ഗ​​​​ത്തെ ഡി​​​​ജി​​​​റ്റ​​​​ൽ ക​​​​ണ്ടെ​​​​ത്ത​​​​ലു​​​​ക​​​​ൾ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​ക തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് മോ​​​​ദി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ.

ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ രാ​​​ജ്യ​​​ത്തെ ഊ​​​ർ​​​ജ മേ​​​ഖ​​​ല​​​യി​​​ൽ വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​ന്നെ​​​ന്നും മോ​​​ദി പ​​​റ​​​ഞ്ഞു. യു​​​​എ​​​​സ് ഉൗ​​​​ർ​​​​ജ വി​​​​ഭാ​​​​ഗം സെ​​​​ക്ര​​​​ട്ട​​​​റി ഡാ​​​​ൻ ബ്രോ​​​​യി​​​​ലെ​​​​റ്റ്, സൗ​​​​ദി അ​​​​റേ​​​​ബ്യ​ ഉൗ​​​​ർ​​​​ജ വി​​​​ഭാ​​​​ഗം മ​​​​ന്ത്രി അ​​​​ബ്ദു​​ൾ അ​​സീ​​​​സ് രാ​​​​ജ​​​​കു​​​​മാ​​​​ര​​​​ൻ, അ​​​​ബു​​​​ദാ​​​​ബി നാ​​​​ഷ​​​​ണ​​​​ൽ ഓ​​​​യി​​​​ൽ ക​​​​ന്പ​​​​നി സി​​​​ഇ​​​​ഒ സു​​​​ൽ​​​​ത്താ​​​​ൻ അ​​​​ഹ​​​​മ്മ​​​​ദ് അ​​​​ൽ ജാ​​​​ബ​​​​ർ തുടങ്ങിയവ​​​​ർ ഫോ​​​​റ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കുന്നുണ്ട്.