കോട്ടയം: അന്താരാഷ്ട്ര വിലയുടെ അതേ കുതിപ്പിൽ റബറിന്റെ ആഭ്യന്തരവിലയും മെച്ചപ്പെടുന്നു. ആഭ്യന്തരവില ആർഎസ്എസ് നാല് ഗ്രേഡിന് ഇന്നലെ 152 രൂപയും അഞ്ചാം ഗ്രേഡിന് 148 രൂപയുമായി. അന്താരാഷ്ട്രവില 180 രൂപ കടന്നു.
ഒരു വർഷത്തെ കാത്തിരിപ്പിനുശേഷമാണ് ആഭ്യന്തരമാർക്കറ്റിൽ വില 150 കടക്കുന്നത്. ചരക്കിന് ഡിമാൻഡ് വർധിച്ചതോടെ ഇന്നലെ 152 രൂപ നിരക്കിൽ ടയർ കന്പനികൾ ഷീറ്റ് വാങ്ങി.
ആർഎസ്എസ് നാല് ഗ്രേഡ് ഷീറ്റിന് കടുത്ത ക്ഷാമം നേരിടുന്നതിനാൽ വില 160 കടക്കുമെന്നാണ് സൂചന. നാളെ തുലാമഴ തുടങ്ങുമെന്നതിനാൽ റബറിന് വരുംദിവസങ്ങളിലും ഉത്പാദനം കുറയും.
30 ശതമാനം തീരുവ അടച്ച് ഷീറ്റ് ഇറക്കുമതി ചെയ്യുന്നത് വൻനഷ്ടമായതിനാൽ മെച്ചപ്പെട്ട വില നൽകി റബർ ഷീറ്റ് വാങ്ങാൻ കന്പനികൾ താൽപര്യപ്പെടും.
റബർ വില 152 രൂപ; മാർക്കറ്റിൽ ക്ഷാമം
12:36 AM Oct 27, 2020 | Deepika.com