ഇ-​കൊ​മേ​ഴ്സ് രം​ഗം ശു​ദ്ധ​മാ​ക്കാ​ൻ ചൈ​ന

12:31 AM Oct 26, 2020 | Deepika.com
ഷാം​​​​ഗ്ഹാ​​​​യി: ഇ-​​​​കൊ​​​​മേ​​​​ഴ്സ് രം​​​​ഗ​​​​ത്തെ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ​​​​ക്ക് ത​​​​ട​​​​യി​​​​ടാ​​​​നൊ​​​​രു​​​​ങ്ങി ചൈ​​​​ന. രാ​​​​ജ്യ​​​​ത്തെ ഇ-​​​​കൊ​​​​മേ​​​​ഴ്സ ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ വി​​​​പ​​​​ണ​​​​ന ത​​​​ന്ത്ര​​​​ങ്ങ​​​​ളും പ​​​​ര​​​​സ്യ​​​​ങ്ങ​​​​ളും മ​​​​റ്റും സൂ​​​​ക്ഷ്മ​​​​മാ​​​​യി നീ​​​​രീ​​​​ക്ഷി​​​​ച്ച് ന​​​​ട​​​​പടി ​​​​യെ​​​​ടു​​​​ക്കാ​​​​ൻ ചൈ​​​ന​​​യി​​​ലെ വി​​​​പ​​​​ണി നി​​​​യ​​​​ന്ത്ര​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​യെ​​​​യും മ​​​റ്റു സ​​​​ർ​​​​ക്കാ​​​​ർ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളെ​​​​യും ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ആ​​​​രം​​​​ഭി​​​​ച്ച അ​​​​ന്വേ​​​​ഷ​​​​ണ​​​​വും നീ​​​​രീ​​​​ക്ഷ​​​​ണ​​​​വും ഡി​​​​സം​​​​ബ​​​​ർ​​​​വ​​​​രെ തു​​​​ട​​​​രു​​​​മെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം. ചൈ​​​ന​​​യി​​​ൽ ഉ​​​​പ​​​​ഭോ​​​​ക്തൃ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ വ്യാ​​​​പ​​​​ക​​​​മാ​​​​യി ഹ​​​​നി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു​​​​വെ​​​​ന്നു​​​​ള്ള പ​​​​രാ​​​​തി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ന​​​​ട​​​​പ​​​​ടി.